സമ്പര്‍ക്കരോഗികള്‍ കൂടുന്നു; കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടും

കോവിഡ് സമൂഹവ്യാപനം തടയാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം.
സമ്പര്‍ക്കരോഗികള്‍ കൂടുന്നു; കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടും

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം തടയാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം. വാര്‍ഡ് അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. റോഡുകള്‍ ഉള്‍പ്പെടെ അടയ്ക്കാനും പ്രവര്‍ത്തനാനുമതി അത്യാവശ്യമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാക്കാനുമാണു ജില്ലാ ഭരണകൂടങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. 

തിരുവനന്തപുരം ജില്ലയില്‍ പാളയം സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരനും വഞ്ചിയൂരില്‍ ലോട്ടറി വില്‍പനക്കാരനും രോഗം ബാധിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. സാഫല്യം കോംപ്ലക്‌സ് അടച്ചു. പാളയം കണ്ണിമേറ മാര്‍ക്കറ്റിലേക്ക് ഒരു കവാടം വഴി മാത്രമേ തുറക്കൂ. ആള്‍ക്കാരുടെ എണ്ണവും നിയന്ത്രിക്കും. ബസ് സ്‌റ്റോപ്പുകളിലും സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.

എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ് ബാധിച്ചയാളുടെ കടയില്‍ 3 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലും അതീവ ജാഗ്രതയ്ക്കു നിര്‍ദേശം. ബസുകളില്‍ െ്രെഡവര്‍മാര്‍ മാസ്‌കും കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവയും ധരിക്കണം. ബസ്, ടാക്‌സി കാര്‍, ഓട്ടോറിക്ഷ എന്നിവയില്‍ 15 ദിവസത്തിനകം െ്രെഡവറെയും യാത്രക്കാരെയും വേര്‍തിരിച്ച് മറ സജ്ജീകരിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com