പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് ബന്ധുക്കള്‍ക്ക്, സാമൂഹിക വ്യാപന സാധ്യതയില്ലെന്ന് മുഖ്യമന്ത്രി 

സംസ്ഥാനം കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള ഏറ്റവും ഉയര്‍ന്ന രോഗവ്യാപന നിരക്കാണ്. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. സാഹചര്യം പരിശോധിച്ചാല്‍ രോഗബാധിതനായ ഒരാളില്‍ നിന്നാണ് മറ്റുളളവരിലേക്ക് കൂടുതലായി രോഗബാധ ഉണ്ടായതെന്ന് വ്യക്തമാകും. അതായത് രോഗബാധിതനായ ഒരാളില്‍ നിന്ന് ആറെഴു പേരിലേക്ക് രോഗം പകര്‍ന്നു. ബന്ധുക്കളിലേക്കാണ് കൂടുതലായി രോഗം പകര്‍ന്നിരിക്കുന്നത്.  ഉറവിടമില്ലാത്ത ചില കേസുകള്‍ ഉണ്ട്. എന്നാല്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ ആണ്. അതുകൊണ്ട് കാര്യമായി ആശങ്കപ്പെടേണ്ടതില്ല. എങ്കിലും ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com