സെക്രട്ടറിയേറ്റ് ഗേറ്റിലെ പൊലീസുകാരന് കോവിഡ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; ഇ ഫയല്‍ ഉപയോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സെക്രട്ടറിയേറ്റിന് മുന്നിലെ പൊലീസ് വിന്യാസം/ഫയല്‍ ചിത്രം
സെക്രട്ടറിയേറ്റിന് മുന്നിലെ പൊലീസ് വിന്യാസം/ഫയല്‍ ചിത്രം

തിരുവനന്തപുരം:  കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യമല്ലാത്ത ഒരു യാത്രയും അനുവദിക്കില്ല. സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഔദ്യോഗിക യോഗങ്ങള്‍ പരിമിതപ്പെടുത്തും. ഇ ഫയല്‍ ഉപയോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സന്ദര്‍ശനങ്ങള്‍ നിന്ത്രിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഇന്ന് മാത്രം 17പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ രോഗമുക്തരായി. സെക്രട്ടറിയേറ്റിന് പുറത്ത് സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് തലസ്ഥാന ജില്ലയില്‍ എത്തുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉറവിടം അറിയാത്താതായി 14 കേസുകളാണുള്ളത്. തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 17  വഴുതൂര്‍,  ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്  തളയല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് 66  പൂന്തുറ, വാര്‍ഡ്  82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലെയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ 27 കൂടാതെ പാളയം വാര്‍ഡ്. എന്നിവടങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com