കോവിഡ് ബാധിതര്‍ അയ്യായിരം കടന്നു; മലപ്പുറത്ത് 278പേര്‍ ചികിത്സയില്‍;കണ്ണൂരില്‍ 246,  ജില്ല തിരിച്ചുള്ള കണക്ക്

ഇതില്‍ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് ബാധിതര്‍ അയ്യായിരം കടന്നു; മലപ്പുറത്ത് 278പേര്‍ ചികിത്സയില്‍;കണ്ണൂരില്‍ 246,  ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. 5,177പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2129 പേരാണ് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്. 37പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 278പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 35പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 246പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു, 176പേരാണ് ആകെ ചികിത്സയിലുള്ളത്. പത്തനംതിട്ടയില്‍ ഇന്ന് 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 183പേരാണ് ഇവിടെ ആകെ ചികിത്സയിലുള്ളത്.

ആലപ്പുഴയില്‍ ഇന്ന് 20പുതിയ കേസുകള്‍, 179പേരാണ് ചികിത്സയിലുള്ളത്. തൃശൂരും ഇന്ന് 20പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 189പേര്‍ ചികിത്സയിലുണ്ട്.

തിരുവനന്തപുരത്ത് ഇന്ന് 16പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ജില്ലയില്‍ 109പേരാണ് ചികിത്സയിലുള്ളത്. കൊല്ലത്ത് ഇന്ന് 16പേര്‍ക്ക് കൂടി കോവിഡ്, 183പേര്‍ ചികിത്സയിലുണ്ട്. കാസര്‍കോട് ജില്ലയില്‍ 14 പേര്‍ക്ക് ഇന്ന് ഗോഗം സ്ഥിരീകരിച്ചു, 86പേരാണ് ആകെ ചികിത്സയിലുള്ളത്.

എറണാകുളത്ത് 13 പേര്‍ക്ക് ഇന്ന് കോവിഡ് പോസിറ്റീവ് ആയി, 191പേരാണ് ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചപ്പോള്‍, 120പേരാണ് ആകെ ചികിത്സയിലുള്ളത്.

കോട്ടയത്ത് 6 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു,116പേരാണ് ആകെ ചികിത്സയിലുള്ളത്.  വയനാട് ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 32പേര്‍ ചികിത്സയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com