ക്വാറന്റീൻ ലംഘിച്ച് ബന്ധുവീടുകളിൽ സന്ദർശനം, ക്രിക്കറ്റ് കളി ; യുവാവിന് കോവിഡ് സ്ഥിരീകരിച്ചു, കേസ്

ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി പരിശോധനഫലം വരുന്നതിന് മുന്‍പേ യുവാവ് പുറത്തിറങ്ങുകയും കറങ്ങിനടക്കുകയുമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : മലപ്പുറം ഊര്‍നാശ്ശേരിയിൽ ക്വാറന്‍റൈന്‍ ലംഘിച്ച്  കറങ്ങിനടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.24 പേരുമായി ഇയാൾ പ്രാഥമിക സമ്പർക്കം പുലർത്തിയതായാണ് നി​ഗമനം. ഇവരടക്കം 40 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

ജൂണ്‍ 16നാണ് യുവാവ് ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയത്. ജൂലൈ ഒന്നിനാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ക്വാറന്റീനിലാക്കി. എന്നാൽ  ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി പരിശോധനഫലം വരുന്നതിന് മുന്‍പേ യുവാവ് പുറത്തിറങ്ങുകയും കറങ്ങിനടക്കുകയുമായിരുന്നു.

യുവാവ് ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ് അധികൃതർ. മലപ്പുറത്ത് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച യുവാവും  ക്വാറന്‍റൈന്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

ജമ്മുവില്‍ നിന്ന് എത്തിയ ശേഷം ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയത്. ജൂണ്‍ 19നാണ് യുവാവ് ജമ്മുവില്‍ നിന്നും നാട്ടിലെത്തുന്നത്. ജൂണ്‍ 23നാണ് ക്വാറന്‍റൈന്‍ ലംഘിച്ച് അരീക്കോട് ഭാഗത്തുള്ള വിവിധ കടകള്‍ സന്ദര്‍ശിച്ചത്. ഇയാള്‍ എത്തിയ എടവണ്ണപ്പാറയിലെ കടകള്‍ അണുവിമുക്തമാക്കി. യുവാവ് എത്തിയ കടകളിലുണ്ടായിരുന്നവരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com