പ്രമുഖ കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം
പ്രമുഖ കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു

കൊച്ചി: പ്രമുഖ കൊമ്പുവാദ്യ കലാകാരൻ തുരുത്തിശേരി കോച്ചേരി ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നെടുമ്പാശേരിയിലെ വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

പതിറ്റാണ്ടുകളോളം തൃശൂർ പൂരത്തിന്റെ മേളപ്പെരുക്കത്തിൽ നായകസ്ഥാനി ആയിരുന്നു അപ്പു നായർ. കേരള സർക്കാരിന്റെ പരമോന്നത വാദ്യകലാ പുരസ്കാരമായ പല്ലാവൂർ അപ്പു മാരാർ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ്, ഫോക്‌ലോർ അക്കാദമി അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

പാറക്കടവ് ചിറ്റേത്ത് രാജമ്മയാണ് ഭാര്യ. മക്കൾ: പ്രസന്ന, ഹരിക്കുട്ടൻ (സെക്രട്ടറി, കരിയാട് എൻ എസ്എസ് കരയോഗം), സുശീല, രാജി, ബിന്ദു (നെസ്റ്റ്, കളമശേരി).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com