എന്‍എച്ച് വഴി വരുന്ന ബസുകള്‍ കണിയാപുരത്ത് യാത്ര അവസാനിപ്പിക്കും; എംസി റോഡ് വഴി വരുന്നവ വട്ടപ്പാറവരെ; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് നിയന്ത്രണം.
എന്‍എച്ച് വഴി വരുന്ന ബസുകള്‍ കണിയാപുരത്ത് യാത്ര അവസാനിപ്പിക്കും; എംസി റോഡ് വഴി വരുന്നവ വട്ടപ്പാറവരെ; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ക്രമീകരണം ഇങ്ങനെ


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് നിയന്ത്രണം. ദേശീയപാത വഴി വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കണിയാപുരത്ത് അവസാനിപ്പിക്കും. എംസി റോഡ് വഴിയുള്ള സര്‍വീസുകള്‍ വട്ടപ്പാറ അവസാനിപ്പിക്കും.

നെടുമങ്ങാട് നിന്ന് വരുന്ന സര്‍വീസുകള്‍ അഴിക്കോട് അവസാനിപ്പിക്കും. നെയ്യാറ്റിന്‍കരയില്‍ നിന്നും വരുന്ന സര്‍വീസുകള്‍ പ്രാവച്ചമ്പലത്ത് അവസാനിപ്പിക്കും. പൂവാര്‍ നിന്ന് വരുന്ന സര്‍വീസുകള്‍ ചപ്പാത്ത് അവസാനിപ്പിക്കും. കാട്ടാക്കട,ആര്യനാട്, വെള്ളനാട്, വെള്ളറട ഭാഗത്ത് നിന്ന് വരുന്ന സര്‍വീസുകള്‍ പേയാട് അവസാനിപ്പിക്കും

പ്രധാന ബസ് ടെര്‍മിനലായ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോ ഉള്‍പ്പെടെയുള്ള ഡിപ്പോകള്‍ അടച്ചിടും. സിറ്റി ,വികാസ്ഭവന്‍, പേരൂര്‍ക്കട ,പാപ്പനംകോട് വിഴിഞ്ഞം ഡിപ്പോകള്‍ അടയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com