കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന അഞ്ചുപേര്‍ക്ക് കോവിഡ്, രോഗബാധിതരില്‍ മൂന്ന് കുട്ടികളും

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപന ഭീഷണി വര്‍ധിപ്പിച്ച് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന അഞ്ചുപേര്‍ക്ക് കോവിഡ്
കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന അഞ്ചുപേര്‍ക്ക് കോവിഡ്, രോഗബാധിതരില്‍ മൂന്ന് കുട്ടികളും

കോഴിക്കോട്: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപന ഭീഷണി വര്‍ധിപ്പിച്ച് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന അഞ്ചുപേര്‍ക്ക് കോവിഡ്. രണ്ടു സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളും അഞ്ചു വയസില്‍ താഴെയുളളവരാണ്. ഇതില്‍ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ ദിവസവും കോഴിക്കോട് സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് നഗരത്തിനോട് ചേര്‍ന്നുളള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന അഞ്ചുപേര്‍ക്ക് കൂടി കോവിഡ് ബാധിച്ചത്. കണ്ടെയ്ന്‍മെന്റ് സോണിലുളള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഈ ഫ്‌ലാറ്റിലെ ഒരു സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നിന്നുമാണോ രോഗവ്യാപനം ഉണ്ടായത് എന്ന കാര്യം പരിശോധിച്ച് വരികയാണ്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com