കോവിഡ് സ്ഥിരീകരിച്ച യുവാവ് നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി; കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ പൊലീസ് പിടികൂടി

പാലക്കാട് സുഹൃത്തിൻറെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് ഇയാൾ കെഎസ്ആർടിസി ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്തത്
കോവിഡ് സ്ഥിരീകരിച്ച യുവാവ് നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി; കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ പൊലീസ് പിടികൂടി

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. പാലക്കാട് സുഹൃത്തിൻറെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് ഇയാൾ കെഎസ്ആർടിസി ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്കിടെ കൊയിലാണ്ടിയിൽ വെച്ച് പൊലീസ് പിടികൂടി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ മാസം 23ന് സുഹൃത്തുക്കൾക്കൊപ്പം മധുരയിൽ നിന്നെത്തിയതാണ് കണ്ണൂർ സ്വദേശി. ഒപ്പമുണ്ടായിരുന്ന പാലക്കാട് തൃത്താല സ്വദേശിയായ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇരുവരുടെയും ശ്രവ പരിശോധനാ ഫലം ലഭിച്ചതറിയിക്കാൻ ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ ഇയാൾ സുഹൃത്തിൻറെ വീട്ടിൽ തന്നെയുണ്ടായിരുന്നു. പിന്നാടാണ് മറ്റൊരു സുഹൃത്തിനൊപ്പം ബൈക്കിൽ നാട്ടിലേക്ക് മടങ്ങിയത്.

ആരോ​ഗ്യപ്രവർത്തകർ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് നാട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞത്. തുടർപ്പ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിൽ വച്ച് ഇയാളെ കണ്ടതായി വിവരം ലഭിച്ചു. സുഹൃത്തിന്റെ ബൈക്കിൽ കോഴിക്കോടെത്തിയ ഇയാൾ കെഎസ്ആർടിസി ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇയാളെ കണ്ണൂരിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് തൃത്താല പൊലീസ് ഇയാൾക്കെതിരെയും സുഹൃത്തിനെതിരെയും കേസെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com