ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല; മീറ്റര്‍ റീഡിങ്ങിന്റെ ചിത്രം അയച്ചു കൊടുക്കണം, ബില്‍ നല്‍കുമെന്ന് കെഎസ്ഇബി

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ഇബി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

നഗരപരിധിക്കുള്ളിലെ ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. മീറ്റര്‍ റീഡര്‍മാര്‍ നഗരപരിധിക്കുള്ളില്‍ റീഡിംഗ് എടുക്കുന്നതല്ല. ഉപഭോക്താക്കള്‍ റീഡിങ് എടുകേണ്ട തീയതിയിലെ മീറ്റര്‍ റീഡിങിന്റെ ചിത്രം/വീഡിയോ എടുത്ത് അറിയിക്കുകയാണെങ്കില്‍ അതനുസരിച്ച് ബില്‍ ചെയ്ത് നല്‍കും. അല്ലാത്തപക്ഷം മുന്മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയായിരിക്കും ബില്‍ ചെയ്യുക.

കഴിയുന്നതും ഇ-പെയ്‌മെന്റ് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. നഗരപരിധിക്കുള്ളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ വൈദ്യുതി തടസ്സം പരിഹരിക്കുന്നതു പോലെ അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തികള്‍ മാത്രമായിരിക്കും ചെയ്യുക. അതിനനുസരിച്ചായിരിക്കും ജീവനക്കാരെ നിയോഗിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com