ക്വാറന്റീൻ സെല്ലിന്റെ വെന്റിലേറ്റർ തകർത്ത് പ്രതികൾ രക്ഷപ്പെട്ടു

റൂമിന്‍റെ വെൻറിലേറ്റർ തകർത്താണ് പ്രതികൾ രക്ഷപ്പെട്ടത്
ക്വാറന്റീൻ സെല്ലിന്റെ വെന്റിലേറ്റർ തകർത്ത് പ്രതികൾ രക്ഷപ്പെട്ടു

തിരുവനന്തപുരം; വർക്കലയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികൾ ചാടിപ്പോയി.  റൂമിന്‍റെ വെൻറിലേറ്റർ തകർത്താണ് പ്രതികൾ രക്ഷപ്പെട്ടത്. കാപ്പ ചുമത്തി അറസ്റ്റുചെയ്ത കാക്ക അനീഷും മോഷണക്കേസ് പ്രതി മുഹമ്മദ് ഷാനുമാണ് രക്ഷപ്പെട്ടത്. ജയിലിലെത്തിക്കും മുമ്പുള്ള സ്രവ പരിശോധന കഴിഞ്ഞ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. ക്വാറന്‍റീന്‍ കേന്ദ്രത്തിന് പുറത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.  ചാടിപ്പോയ പ്രതികള്‍ക്കായി തിരച്ചിൽ ആരംഭിച്ചതായി വർക്കല പോലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com