കൊച്ചിയിലും വ്യാപക പരിശോധന ; കര്‍ശന നടപടിയെന്ന് പൊലീസ്

കൊച്ചി നഗരത്തിലെ കലൂരില്‍ സാമൂഹിക അകലം ഉറപ്പാക്കാത്തതിന് ഒരു കട അടപ്പിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി: എറണാകുളം ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ പൊലീസ് പരിശോധന ശക്തമാക്കി. കൊച്ചി നഗരത്തിലെ കലൂരില്‍ സാമൂഹിക അകലം ഉറപ്പാക്കാത്തതിന് ഒരു കട അടപ്പിച്ചു. അസിസ്റ്റന്‍ര് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കലൂരില്‍ അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്തെല്ലാം പൊലീസ് പരിശോധന നടത്തുകയും അവരെ അവിടെ നിന്നും ഒഴിപ്പിക്കുകയാും ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നഗരത്തില്‍ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ അനുവദിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. നഗരത്തിന്റെ പല ഭാഗങ്ങളിലും മുന്നറിയിപ്പുകളില്ലാത്ത പരിശോധനയുണ്ടായേക്കുമെന്നാണ് വിവരം. കടവന്ത്രയിലെ മാര്‍ക്കറ്റിലും പൊലീസ് പരിശോധന നടത്തി.

അതേ സമയം കൊച്ചി നഗരത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ കളക്ടര്‍ സുഹാസ് ഇന്നലെ അറിയിച്ചത്. കൊച്ചി നഗരസഭയുടെ എട്ട് ഡിവിഷനുകള്‍ പൂര്‍ണ്ണമായി അടച്ചു. മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com