കൊല്ലത്ത് രണ്ട് മത്സ്യ വില്‍പ്പനക്കാര്‍ക്ക് കോവിഡ്; ഇന്ന് 16പേര്‍ രോഗബാധിതര്‍; ഹാര്‍ബറുകള്‍ അടച്ചു

കൊല്ലം ജില്ലയില്‍ ഇന്ന് പതിനാറുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍  വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്
കൊല്ലത്ത് രണ്ട് മത്സ്യ വില്‍പ്പനക്കാര്‍ക്ക് കോവിഡ്; ഇന്ന് 16പേര്‍ രോഗബാധിതര്‍; ഹാര്‍ബറുകള്‍ അടച്ചു


കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് പതിനാറുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍  വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. 2 പേര്‍ക്ക് യാത്രാപശ്ചാത്തലമില്ല. ഇന്ന് ജില്ലയില്‍ 26 പേര്‍ രോഗമുക്തി നേടി.

രണ്ട് മത്സ്യവില്‍പ്പനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്താംകോട്ട പള്ളിശേരിക്കല്‍ സ്വദേശിക്കും പുത്തന്‍ചന്ത സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ആഞ്ഞിലിമൂട് ചന്തയിലെ മീന്‍ വില്‍പ്പനക്കാരനാണ്. മീന്‍ വാങ്ങാനായി കായംകുളം, കരുവാറ്റ, അഴീക്കല്‍ എന്നിവിടങ്ങളില്‍ സ്ഥിരം പോയിട്ടുണ്ട്.

രണ്ടാമത്തെയാള്‍ ചേനങ്കര അരിനല്ലൂര്‍ കല്ലുംപുറത്താണ് മത്സ്യക്കച്ചവടം നടത്തുന്നത്. കായംകുളം, നീണ്ടകര, ആയിരംതെങ്ങ്, പുതിയകാവ്, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങലില്‍ മത്സ്യവുമായി സഞ്ചരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കൊല്ലം ജില്ലയിലെ മത്സ്യ ഹാര്‍ബര്‍ അടച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ ഫലപ്രദമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com