ട്രിപ്പിൾ ലോക്ക്ഡൗൺ : മരുന്നുകടകളില്‍ പോകാന്‍ സത്യവാങ്മൂലം വേണം ; ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍ ഇവയെല്ലാം

ന​ഗരത്തിലേക്കുള്ള വഴികൾ അടയ്ക്കും. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല
ട്രിപ്പിൾ ലോക്ക്ഡൗൺ : മരുന്നുകടകളില്‍ പോകാന്‍ സത്യവാങ്മൂലം വേണം ; ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍ ഇവയെല്ലാം

തിരുവനന്തപുരം:  സാമൂഹികവ്യാപന ഭീതി ശക്തമായതോടെ തലസ്ഥാന ന​ഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിരിയിക്കുകയാണ്. ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ ഒരാഴ്ച തലസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക.

ന​ഗരത്തിലേക്കുള്ള വഴികൾ അടയ്ക്കും. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. പൊതു​ഗതാ​ഗതവും ഉണ്ടാകില്ല. കെഎസ്ആർടിസി സർവീസ് നടത്തില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കു കടകള്‍ എന്നിവ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ.  മരുന്നുകടകളില്‍ പോകാന്‍ സത്യവാങ്മൂലം നല്‍കണം. പലചരക്കുകടകളിൽ പോകാൻ ജനങ്ങൾക്ക് അനുവാദമില്ല. അവിടെ നിന്നും സാധനങ്ങൾ പൊലിസുകാർ വീടുകളിലെത്തിക്കും.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ചില സേവനങ്ങളും സ്ഥാപനങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സികൾ, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയ്ക്ക് ഇളവുണ്ട്.

മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com