പിഎസ്‌സി അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റിവെച്ചു

പിഎസ്‌സി അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റിവെച്ചു

എറണാകുളം കോഴിക്കോട് ജില്ലകളിൽ നാളെ മുതൽ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങൾ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗവ്യാപനം ശക്തമായ പശ്ചാത്തലത്തിൽ പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു. എറണാകുളം കോഴിക്കോട് ജില്ലകളിൽ നാളെ മുതൽ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങൾ മാറ്റിവെച്ചു.

നാളെ മുതൽ 17ാം തീയതി വരെ പി എസ് സി ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താനിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ ആരംഭിക്കാനിരുന്ന അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com