മെഡിക്കല്‍ സ്റ്റോര്‍ തുറന്നില്ല, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു; അടച്ചുപൂട്ടി അധികൃതര്‍

അതേ സമയം സൂപ്പര്‍  മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഇതേ സ്ഥാപനത്തിന്റെ മെഡിക്കല്‍ സ്‌റ്റോര്‍ കൗണ്ടര്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
മെഡിക്കല്‍ സ്റ്റോര്‍ തുറന്നില്ല, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു; അടച്ചുപൂട്ടി അധികൃതര്‍


തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നഗരത്തിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച പട്ടം വൈദ്യുതി ഭവന് സമീപമുള്ള ജിയന്റ് സൂപ്പര്‍ മാര്‍ക്കറ്റ് മേയര്‍ കെ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി. അതേ സമയം സൂപ്പര്‍  മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഇതേ സ്ഥാപനത്തിന്റെ മെഡിക്കല്‍ സ്‌റ്റോര്‍ കൗണ്ടര്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നഗരത്തില്‍ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ നിയന്ത്രണം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നഗരസഭയുടെ നടപടി.

സമൂഹ വ്യാപന സാധ്യതകള്‍ക്ക് തടയിട്ട് കോവിഡിനെ പിടിച്ചു കെട്ടാന്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി നഗരത്തിലെ മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും നടപടിക്ക് ശേഷം മേയര്‍ അഭ്യര്‍ത്ഥിച്ചു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളജിന് സമീപമുള്ള  കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റും നഗരസഭ അടച്ചു പൂട്ടി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുന്നില്‍ സൂപ്പര്‍മാര്‍ക്കറ്റും തുറന്ന് പ്രവര്‍ത്തിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com