റിയാദില്‍ നിന്നും മൂന്നുദിവസം മുമ്പ് എത്തി, മാസ്‌ക് പോലും ധരിക്കാതെ നഗരത്തില്‍ ; യുവാവിനെ ഓടിച്ചിട്ട് പിടികൂടി

കുതറിയോടിയ യുവാവിനെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് നഗരത്തിലെ റോഡില്‍ വെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു
റിയാദില്‍ നിന്നും മൂന്നുദിവസം മുമ്പ് എത്തി, മാസ്‌ക് പോലും ധരിക്കാതെ നഗരത്തില്‍ ; യുവാവിനെ ഓടിച്ചിട്ട് പിടികൂടി


പത്തനംതിട്ട : ക്വാറന്റീന്‍ ലംഘിച്ച് പത്തനംതിട്ട നഗരത്തില്‍ ഇറങ്ങിയ ആളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ട് പിടികൂടി. മൂന്നുദിവസം മുമ്പ് റിയാദില്‍ നിന്നും നാട്ടിലെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു യുവാവ്. ഇതിനിടെയാണ് ക്വാറന്റീന്‍ ലംഘിച്ച് മാസ്‌ക് പോലും ധരിക്കാതെ നഗരത്തില്‍ കറങ്ങിയത്.

മാസ്‌ക് പോലും ധരിക്കാതെ ഒരാള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് ഹോം ക്വാറന്റീനില്‍ കഴിയുന്നയാളാണ് ഇദ്ദേഹമെന്ന് വ്യക്തമായത്. ഭാര്യയുമായി വഴക്കിട്ട് നഗരത്തിലേക്ക് എത്തിയതാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ മനസ്സിലായത്.

ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വഴങ്ങിയില്ല. ഇതിനിടെ പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ ശ്രമിച്ചു.

ഇതിനിടെ കുതറിയോടിയ യുവാവിനെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് നഗരത്തിലെ റോഡില്‍ വെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കയ്യും കാലും കൂട്ടിക്കെട്ടി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com