സംസ്ഥാനത്ത് ഇന്ന് 193പേര്‍ക്ക് കോവിഡ്; 167പേര്‍ക്ക് രോഗമുക്തി

. രോഗം ബാധിച്ചവരില്‍ 92പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 65പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
സംസ്ഥാനത്ത് ഇന്ന് 193പേര്‍ക്ക് കോവിഡ്; 167പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 65പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  

സമ്പര്‍ക്കംവഴി 35പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു മരണം സംഭവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സലയിലിരുന്ന 82 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യൂസുഫ് സെയ്ഫുദീന്‍ എന്നിവരാണ് മരിച്ചത്. മുഹമ്മദ് സൗദി സന്ദര്‍ശനം കഴിഞ്ഞ് വന്നതാണ്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. യൂസുഫ് വിവിധ രോഗങ്ങള്‍ നേരിടുന്നയാളായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം 35,കൊല്ലം 11, ആലപ്പുഴ11, തൃശൂര്‍14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തുനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 15, കണ്ണൂര്‍ 10, കാസര്‍കോട് 12 എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണത്ത്.

5,622പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,152 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,83,291പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 2075പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com