ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ടിവി വേണമെന്ന് ബഹളം, വിദേശത്ത് നിന്ന് എത്തിച്ച മദ്യം കഴിച്ചു; 'ലഹരി'ക്കായി കൂട്ടുകാരനെ വിളിച്ചുവരുത്തി, കേസ്‌

വിദേശത്ത് നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെതിരെ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗത്തിന്റെ പരാതി.
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ടിവി വേണമെന്ന് ബഹളം, വിദേശത്ത് നിന്ന് എത്തിച്ച മദ്യം കഴിച്ചു; 'ലഹരി'ക്കായി കൂട്ടുകാരനെ വിളിച്ചുവരുത്തി, കേസ്‌

കോഴിക്കോട്: വിദേശത്ത് നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെതിരെ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗത്തിന്റെ പരാതി. ക്വാറന്റീന്‍ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നുവെന്നാണു പരാതി. മുറിയില്‍ ടിവി വേണമെന്ന് പറഞ്ഞ് ഇയാള്‍ തുടക്കത്തില്‍ പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.പരാതിയെത്തുടര്‍ന്നു നടക്കാവ് സ്വദേശിക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.  ഇയാളെ കാണാനെത്തിയ ഗാന്ധിറോഡ് സ്വദേശി എന്‍ പി മുസാബിറിനെതിരെയും കേസെടുത്തു. ക്വാറന്റീനിലുള്ളവരെ പരിചരിക്കാന്‍ എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുസാബിറിനെ തിരിച്ചയച്ചിരുന്നു. 

ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം ലംഘിച്ച് വീണ്ടും മുസാബിര്‍ ലഹരി ഉല്‍പന്നങ്ങളുമായി ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി. ക്വാറന്റീനില്‍ കഴിയുന്നയാള്‍ വിദേശത്തു നിന്ന് എത്തിയതു മുതല്‍ വൊളന്റിയര്‍മാരുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. മുറിയില്‍ ടിവി വേണമെന്നു പറഞ്ഞാണു പ്രശ്‌നത്തിന്റെ തുടക്കം. പിന്നീട്, വിദേശത്ത് നിന്ന് എത്തിച്ച മദ്യവും ഇയാള്‍ കേന്ദ്രത്തില്‍നിന്നു കഴിച്ചതായും പൊലീസ് അറിയിച്ചു. ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ വി കെ പ്രമോദിന്റെ പരാതിയിലാണു ടൗണ്‍ പൊലീസ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com