ഞൊടിയിടയില്‍ വീട്ടുമുറ്റത്ത് 42 അടി താഴ്ചയുളള ഗര്‍ത്തം, 85കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പരിഭ്രാന്തിയില്‍ വീട്ടുകാര്‍

ജില്ലയിലെ ഏനാമാവ് വീട്ടുമുറ്റത്ത് പെട്ടെന്ന് രൂപം കൊണ്ട അഗാധ ഗര്‍ത്തില്‍ കുടുങ്ങിയ എണ്‍പത്തഞ്ചുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഞൊടിയിടയില്‍ വീട്ടുമുറ്റത്ത് 42 അടി താഴ്ചയുളള ഗര്‍ത്തം, 85കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പരിഭ്രാന്തിയില്‍ വീട്ടുകാര്‍

തൃശൂര്‍: ജില്ലയിലെ ഏനാമാവ് വീട്ടുമുറ്റത്ത് പെട്ടെന്ന് രൂപം കൊണ്ട അഗാധ ഗര്‍ത്തില്‍ കുടുങ്ങിയ എണ്‍പത്തഞ്ചുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
റഗുലേറ്ററിനു സമീപം ഏറച്ചം വീട്ടില്‍ അഷറഫിന്റെ വീട്ടുമുറ്റത്താണ് ഗര്‍ത്തം രൂപം കൊണ്ടത്. ഒരടി വട്ടത്തിലാണു രൂപപ്പെട്ടത്. താമസിയാതെ മൂന്നടി വട്ടത്തിലായി. 42 അടിയിലേറെ താഴ്ചയുണ്ട്.  അഷറഫിന്റെ മാതാവ് വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ കാല്‍ കുടുങ്ങി വീണതോടെയാണു വീട്ടുകാര്‍ ശ്രദ്ധിച്ചത്.

ഇവരെ കുഴിയില്‍ നിന്നു പിടിച്ചുയര്‍ത്തുകയായിരുന്നു. സീനിയര്‍ ജിയോളജിസ്റ്റ് എം സി കിഷോര്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ എം നിമ്മി, എം വി വിനോദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി ഡി സിന്ധു എന്നിവര്‍ പരിശോധന നടത്തി. മണ്ണ് തെന്നി മാറുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന്റെ സൂചനയുള്ളതായി കിഷോര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com