ശിവശങ്കറിനെതിരെ നടപടി ; മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി

ഐ ടി സെക്രട്ടറി പദവിയില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല. ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്
ശിവശങ്കറിനെതിരെ നടപടി ; മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന എം ശിവശങ്കറിനെതിരെ നടപടി. മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ നിന്നാണ് ശിവശങ്കറിനെ മാറ്റിയത്. പകരം മീര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല നല്‍കി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാവണം ആക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ നീക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അതേസമയം ഐ ടി സെക്രട്ടറി പദവിയില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല. ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. ഇതോടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിലെ സെക്രട്ടറിയുടെ ചുമതലയില്‍ ശിവശങ്കര്‍ തുടരുകയും ചെയ്യും.

ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ ഉന്നത പദവിയില്‍ നിയമിച്ചത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്. കൂടാതെ ഐടി സെക്രട്ടറി സ്വപ്‌നയുടെ ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നും ആരോപണമുണ്ട്. പലകാര്യങ്ങള്‍ക്കും സ്വപ്‌ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com