സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കൊല്ലത്തു മരിച്ച 24കാരന് വൈറസ് ബോധ സ്ഥിരീകരിച്ചു

ദുബൈയില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കൊല്ലത്തു മരിച്ച 24കാരന് വൈറസ് ബോധ സ്ഥിരീകരിച്ചു

കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലായിരിക്കെ ഇന്നു രാവിലെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലക്കര സ്വദേശി മനോജ് (24) ആണ് മരിച്ചത്.

ദുബൈയില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. പുത്തൂരിലാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

കൊല്ലത്ത് ഇന്നലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.നിലവില്‍ ജില്ലയില്‍ 157 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com