സ്വപ്‌ന സുരേഷ് അപരിചിതയല്ല; ഷെയ്ക് ഹാന്‍ഡ് കൊടുക്കുന്നത് തെറ്റാണോ? അടുത്തബന്ധമെന്ന ആരോപണം തള്ളി സ്പീക്കര്‍ 

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധുമുണ്ടെന്ന ആരോപണം തള്ളി നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
സ്വപ്‌ന സുരേഷ് അപരിചിതയല്ല; ഷെയ്ക് ഹാന്‍ഡ് കൊടുക്കുന്നത് തെറ്റാണോ? അടുത്തബന്ധമെന്ന ആരോപണം തള്ളി സ്പീക്കര്‍ 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധുമുണ്ടെന്ന ആരോപണം തള്ളി നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്റ്റാര്‍ട്ട് അപ് സംരഭത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സ്വപ്‌നക്കൊപ്പം പങ്കെടുത്തത്. സ്വപ്‌നയുടെ സുഹൃത്തിന്റെ കടയായിരുന്നു. അങ്ങനെ പറഞ്ഞാണ് സ്വപ്‌ന ക്ഷണിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ആ ചടങ്ങിന് ബന്ധമില്ല. യുക്തിരഹിതമായ ഏച്ചുകെട്ടല്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുമ്പോള്‍ സംഭവിക്കുന്ന പുകമറ മാത്രമാണ് ഇതെന്നും അദ്ദേഹം പഞ്ഞു. 

'ഏത് കാലത്താ നമ്മള്‍ ജീവിക്കുന്നത്? ഒരു ഷെയ്ക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്ന് തട്ടുന്നതും ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമായിട്ട് ആരെങ്കിലും കാണാറുണ്ടോ? മനസ്സില്‍ കറവെച്ച് നോക്കിയാല്‍ അങ്ങനെയൊക്കെ തോന്നും, അതിലൊന്നും ഒരു യുക്തിയുമില്ല'-അദ്ദേഹം പറഞ്ഞു.

സ്വപ്‌ന അപരിചിതയല്ല. യുഎഇ കോണ്‍സുലേറ്റിന്റെ സെക്രട്ടറി എന്ന നിലയില്‍ പരിചിതയായിരുന്നു. പല കാര്യങ്ങളിലും ബന്ധപ്പെട്ടിരുന്നു. നമ്മുടെ തന്നെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മലയാളി എന്ന നിലയില്‍ അവരുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥക്കുള്ള എന്ന ബഹുമാനമാണ് സ്വപ്‌നയ്ക്ക് നല്‍കിയത്. ലോക കേരളസഭയുമായി സ്വപ്‌നയ്ക്ക് ഒരു ബന്ധവുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com