കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഭാര്യമാർക്കും സമ്പർക്കത്തിലുടെ കോവിഡ്;പത്തനംതിട്ട ന​ഗരം അടച്ചു; ഒരാളുടെ നില അതീവ​ഗുരുതരം

പത്തനംതിട്ടയില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ്- ഒരാളുടെ നില ഗുരുതരം
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഭാര്യമാർക്കും സമ്പർക്കത്തിലുടെ കോവിഡ്;പത്തനംതിട്ട ന​ഗരം അടച്ചു; ഒരാളുടെ നില അതീവ​ഗുരുതരം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ചവരുടെ വിവരം ജില്ല തിരിച്ച്.

പത്തനംതിട്ട

ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രോ​ഗബാധിതരിൽ രണ്ട് മത്സ്യതൊഴിലാളികളുമുണ്ട്.ഒരാളുടെ നില അതീവ​ഗുരുതരം.ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

1.ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശി (32)

2.ജൂണ്‍19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിനി (28)

3. ജൂലൈ ഒന്നിന് സൗദിയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശി (38)

4.ജൂണ്‍ 24 ന് ബഹ്റൈനിൽ നിന്നും എത്തിയ കടപ്ര സ്വദേശി (52)

5. ജൂണ്‍ 22ന് ഗുജറാത്തില്‍ നിന്നും എത്തിയ മൈലപ്ര, കുമ്പഴ സ്വദേശി (60)

6. പത്തനംതിട്ട, കുലശേഖരപതി സ്വദേശി (42) ഉറവിടം കണ്ടെത്താന്‍ പരിശോധന നടന്നുവരുന്നു.

7. പത്തനംതിട്ട, കുലശേഖരപതി സ്വദേശി (48) ഉറവിടം കണ്ടെത്താന്‍ പരിശോധന നടന്നുവരുന്നു.

കോട്ടയം

ജില്ലയിൽ 17 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.  നിലവില്‍ 128 പേരാണ്  വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

1.  മണര്‍കാട് സ്വദേശിനി(44). ജൂണ്‍ 17 മുതല്‍ 30 വരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലി ചെയ്തശേഷം സമീപത്തെ ഹോസ്റ്റലില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

2. കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലിക്കുശേഷം ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(43).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

3. ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50).

4. കുവൈത്തിൽ നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(29).

രോഗം ബാധിച്ച മറ്റുള്ളവര്‍

5. ചെന്നൈയില്‍നിന്നും ജൂണ്‍ 21ന് എത്തിയ മാടപ്പള്ളി മാമ്മൂട് സ്വദേശി(44).

6. അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തിയ മാടപ്പള്ളി കുറമ്പനാടം സ്വദേശി(28).

7. മസ്‌കറ്റില്‍നിന്നും ജൂണ്‍ 24ന് എത്തിയ വാഴൂര്‍ സ്വദേശി(25).

8.കുവൈത്തിൽനിന്നും ജൂലൈ മൂന്നിന് എത്തിയ കുമരകം സ്വദേശി(43).

9. ചെന്നൈയില്‍നിന്നും ജൂണ്‍ 27ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(27).

10. ദുബായില്‍നിന്ന് ജൂണ്‍ 26ന് എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി(28).

11. ഖത്തറില്‍നിന്നും ജൂണ്‍ 27ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(28).

12. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 30ന് എത്തിയ തലയോലപ്പറമ്പ് സ്വദേശി(51).

13. മുംബൈയില്‍നിന്ന് ജൂലൈ മൂന്നിന് എത്തിയ പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ്(38).

14.ഷാര്‍ജയില്‍നിന്നും ജൂണ്‍ 25ന് എത്തിയ നെടുംകുന്നം സ്വദേശി(53).

15.കുവൈത്തിൽനിന്നും ജൂണ്‍ 24ന് എത്തിയ തൃക്കൊടിത്താനം സ്വദേശി(18).

16.ചെന്നൈയില്‍നിന്നും എത്തിയ വൈക്കം സ്വദേശിനി (23).

17. തേനിയില്‍നിന്നും എത്തിയ മറിയപ്പള്ളി സ്വദേശി(40).


വയനാട്

ജില്ലയിൽ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി.

ജൂണ്‍ 23 ന് ഡല്‍ഹിയില്‍ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശി (52), ബെംഗളൂരില്‍ നിന്നെത്തിയ വടകര സ്വദേശി (32), സൗദി അറേബ്യയില്‍ നിന്ന് എത്തിയ മാടക്കര സ്വദേശി (43), ദുബായില്‍ നിന്നെത്തിയ തരിയോട് സ്വദേശി (33), ഹൈദരാബാദില്‍ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശി,  മഹാരാഷ്ട്രയില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശികളായ ഒരു വീട്ടിലെ 55 കാരി, 29 കാരി, 30കാരന്‍, ജൂലൈ മൂന്നിന് ബെംഗളൂരിൽ നിന്നെത്തിയ ചെന്നലോട് സ്വദേശി (22),  ജൂലൈ രണ്ടിന് െബംഗളൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (50),  ജൂണ്‍ 26ന് സൗദിയില്‍നിന്ന് എത്തിയ ആനപ്പാറ സ്വദേശി, ജൂണ്‍ 27 ന് ചെന്നൈയില്‍ നിന്ന് എത്തിയ കാക്കവയല്‍ സ്വദേശി (34), ജൂലൈ രണ്ടിന് കോയമ്പത്തൂരില്‍ നിന്നും എത്തിയ പടിഞ്ഞാറത്തറ സ്വദേശി (23), ജൂണ്‍ 23ന് ദുബായില്‍ നിന്നും എത്തിയ എടവക സ്വദേശി (29)  എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com