കോഴിക്കോട് സമ്പര്‍ക്കംവഴി അഞ്ചുപേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് സമ്പര്‍ക്കംവഴി അഞ്ചുപേര്‍ക്ക് കൂടി കോവിഡ്

ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റൈനിലാക്കിയിരുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കം വഴി കൂടുതല്‍പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കല്ലായിയില്‍ കോവിഡ് ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ച് ബന്ധുക്കള്‍ക്കാണ് സ്ഥിരീകരിച്ചത്. 

ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റൈനിലാക്കിയിരുന്നു. ഒരു ഡോക്ടറെയും മൂന്നു നഴ്‌സുമാരെയുമാണ് ക്വാറന്റൈനിലാക്കിയത്. 

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞദിവസം 15പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നുവയസ്സുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 350ആയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com