ഗുരുവായൂരില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍; 12 പേര്‍ക്ക് മാത്രം പ്രവേശനം; ദിവസം നാല്‍പ്പത് കല്യാണം മാത്രം

വിവാഹശേഷം ക്ഷേത്രപരിസരത്ത് ഫോട്ടോ/ വീഡിയോഗ്രാഫി യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല
ഗുരുവായൂരില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍; 12 പേര്‍ക്ക് മാത്രം പ്രവേശനം; ദിവസം നാല്‍പ്പത് കല്യാണം മാത്രം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍ നടക്കും. 12 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഒരു ദിവസം നാല്‍പ്പത് കല്യാണത്തിന് മാത്രമാണ് അനുമതി. കോവിഡ് പ്രോട്ടോകോള്‍  കൃത്യമായി പാലിച്ചായിരിക്കും വിവാഹങ്ങള്‍ നടത്തുകയെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍  കെബി മോഹന്‍ദാസ് പറഞ്ഞു.  

വിവാഹത്തിനായുള്ള ബുക്കിങ് വഴിപാട് കൗണ്ടറിലും ഓണ്‍ലൈനായും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

നിബന്ധനകള്‍
 
നിര്‍ത്തിവെച്ചിരുന്ന വിവാഹങ്ങള്‍ വെള്ളിയാഴ്ച മുതല്‍ എല്ലാ ദിവസങ്ങളിലും രാവിലെ   5 മുതല്‍ ഉച്ചയക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ച് നടത്തി കൊടുക്കുന്നതാണ്.

ക്ഷേത്രം വഴിപാട് കവുണ്ടറില്‍ നേരിട്ടോ ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായോ അഡ്വാന്‍സ് ബുക്കിങ്ങ് വ്യാഴാഴ്ച മുതല്‍ ആരംഭിയ്ക്കും.  ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങള്‍ മാത്രമേ നടത്തി  കൊടുക്കുകയുള്ളൂ.

ഒരുവിവാഹപാര്‍ട്ടിയില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍ അടക്കം പരമാവുധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിയക്കില്ല.

വധൂവരന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ അടക്കം പങ്കെടുക്കുന്ന മുഴുവന്‍ ആളുകളുടെയും ഫോട്ടോ ഐഡി കാര്‍ഡ് / ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  നിശ്ചിത വിവാഹതിയ്യതിയക്ക്  24 മണിക്കൂര്‍ മുമ്പെങ്കിലും വഴിപാട് കവുണ്ടര്‍ വഴിയോ 48 മണിക്കൂര്‍ മുമ്പെങ്കിലും ഓണ്‍ലയിനായോ ബുക്കിങ്ങ് ചെയ്യേണ്ടതാണ്

വിവാഹം ബുക്കിങ്ങ് ചെയത് റദ്ദാക്കാതെയും ബുക്കിങ്ങ് തുക റീഫണ്ട് വാങ്ങാതെയും കാത്തിരിയക്കുന്നവര്‍ മുന്‍ ബുക്കിങ്ങ് പ്രകാരം വിവാഹം നടത്താന്‍ ഉദ്ദേശിയക്കുന്നുണ്ടെങ്കില്‍ ടിവിവരം  രേഖാമൂലം അറിയിച്ച് ബുക്കിങ്ങ് പുതുക്കേണ്ടതും മുമ്പിനാല്‍ ബുക്കിങ്ങിന് പണമടച്ചതിനുള്ള അസ്സല്‍ രശീതി ഹാജരാക്കേണ്ടതുമാണ്.

ദേവസ്വം ഫോട്ടോഗ്രാഫര്‍മാര്‍ വഴി ഫോട്ടോ/വീഡിയോ എടുത്തു കൊടുക്കുന്നതല്ല. അക്കാര്യത്തിന് ആരെങ്കിലും പണമടച്ചിട്ടുണ്ടെങ്കില്‍ അത് മടക്കികൊടുക്കുന്നതാണ്.

ഒരു ദിവസം പരമാമുധി 40 വിവാഹങ്ങള്‍ വരെ നടത്തുന്നതിനുള്ള ബുക്കിങ്ങേ എടുക്കുകയുള്ളൂ.

വിവാഹം നടത്തുന്നതിന് വരുന്ന പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം/ പോലീസ് എര്‍പ്പെടുത്തിയ നിബന്ധനകളും കര്‍ശനമായി പാലിയേക്കണ്ടതാണ്.

ഒരു വിവാഹപാര്‍ട്ടിയോടൊപ്പം രണ്ടില്‍ കൂടുതല്‍ ഫോട്ടോ/ വീഡിയോഗ്രാഫര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല. വിവാഹത്തിന് നിശ്ചയിയ്ക്കപ്പെട്ട സമയത്തിന് കൃത്യം 20 മിനിറ്റ് മുമ്പ് മാത്രം വിവാഹപാര്‍ട്ടി റിപ്പോര്‍ട്ടു ചെയ്യേണ്ടതും വിവാഹചടങ്ങ് കഴിഞ്ഞാല്‍ ഉടന്‍ സ്ഥലത്തുനിന്ന് ബഹിര്‍ഗമിയേക്കണ്ടതുമാണ്.

വിവാഹശേഷം ക്ഷേത്രപരിസരത്ത് ഫോട്ടോ/ വീഡിയോഗ്രാഫി യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

വിവാഹം നടത്തിപ്പിനും ഫോട്ടോ/വീഡിയോഗ്രാഫര്‍ അനുവാദത്തിനും ദേവസ്വം അതാതുസമയം നിശ്ചയിയക്കുന്ന ചാര്‍ജ്ജ് അടയേക്കണ്ടതും, കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യമെന്ന്കണ്ടാല്‍ ബുക്കിങ് ചെയ്ത വിവാഹനടത്തിപ്പ് യാതൊരുകാരണവും പറയാതെ റദ്ദാക്കാന്‍ ദേവസ്വത്തിന് അധികാരമുണ്ടായിരിയക്കുന്നതുമാണ്. റദ്ദാക്കുന്ന സാഹചര്യത്തില്‍ ബുക്കിങ്ങിനടച്ചതുക റീഫണ്ട് നല്‍കുന്നതും അതല്ലാതെ നഷ്ടനിലയിലോ മറ്റോ യാതൊന്നും തേര്‍ച്ചപ്പെടാന്‍ ബുക്കിങ്ങ് ചെയതവര്‍ക്ക് അവകാശമുണ്ടാകുന്നതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com