ജീവനോടെയുള്ള വീട്ടമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നാടു മുഴുവൻ പോസ്റ്റർ

ആദരാഞ്ജലി അര്‍പ്പിച്ച് കൊച്ചാലുംമൂട്ടിലും പരിസരത്തും വൈദ്യുതി പോസ്റ്റുകളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജീവനോടെയുള്ള വീട്ടമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നാടു മുഴുവൻ പോസ്റ്റർ പതിച്ചു. മാവേലിക്കരയിലാണ് സംഭവമുണ്ടായത്. തഴക്കരകല്ലിമേല്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ആദരാഞ്ജലി അര്‍പ്പിച്ച് കൊച്ചാലുംമൂട്ടിലും പരിസരത്തും വൈദ്യുതി പോസ്റ്റുകളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനം നാളുകളായി വീട്ടമ്മ മകള്‍ക്കൊപ്പം ചെങ്ങന്നൂര്‍ ചെറിയനാട്ട്  ആണ് താമസം. ഏറെ നാളായി ഇവരെ കാണാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതിയാണോ അതോ ആരെങ്കിലും തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല  മനപ്പൂര്‍വം ചെയ്തതാണോ എന്നും അറിയില്ല. സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com