പൂന്തുറയില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്; കൂടുതല്‍ പൊലീസിനെ വിന്യസിച്ചു; കര്‍ശന പരിശോധന

ചൊവ്വാഴ്ച മാത്രം പൂന്തുറയില്‍ 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.
ഫയല്‍ചിത്രം
ഫയല്‍ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി. മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പരിശോധന കര്‍ശനമാക്കി.

ചൊവ്വാഴ്ച മാത്രം പൂന്തുറയില്‍ 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരുവയസ്സുമുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള പത്ത് കുട്ടികളുമുണ്ട്.കടലോര മേഖലയായ പൂന്തുറയില്‍ മത്സ്യവില്‍പ്പനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

നിലവില്‍ പൂന്തുറയിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം 54പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 42പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com