ഭാര്യയേയും അമ്മയേയും ആക്രമിച്ച് സ്വന്തം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

രണ്ടു പോക്സോ കേസുകളിലും  കഞ്ചാവ് കേസുകളിലും പ്രതിയാണ്
ഭാര്യയേയും അമ്മയേയും ആക്രമിച്ച് സ്വന്തം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

കോട്ടയം; ഭാര്യവീട്ടിൽ കയറി അക്രമം നടത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. രണ്ടു പോക്സോ കേസുകളിലും  കഞ്ചാവ് കേസുകളിലും പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി സന്തോഷിനെ(27)യാണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഞ്ചാവിന്റെ ലഹരിയിൽ ഭാര്യവീട്ടിൽ കയറി ഭാര്യയെയും അമ്മയെയും ആക്രമിച്ചു വീഴ്ത്തിയ ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട്  കുട്ടിയെ ചോദിച്ച് യുവാവിന്റെ വീട്ടിലെത്തിയ ഭാര്യയെയും ഭാര്യാമാതാവിനെയും ആക്രമിച്ചു വീഴ്ത്തിയ ശേഷം ബൈക്കിൽ കുട്ടിയെയുമായി കടന്ന പ്രതിയെ പാലക്കാട്ടു നിന്നു പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തേ ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും ഒരു വർഷത്തോളമായി അകന്നുകഴിയുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം കുട്ടി അമ്മയുടെ കൂടെയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സന്തോഷ് പാഴുത്തുരുത്തിലെ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പിന്നാലെ സന്തോഷിന്റെ വീട്ടിലെത്തിയ യുവതിയും അമ്മയും കുട്ടിയെ തിരികെ ആവശ്യപ്പെട്ടെങ്കിലും ഇരുവരെയും അടിച്ചോടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കുട്ടിയെയുമായി സന്തോഷ് കടന്നുകളഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാട് ഭാഗത്തുള്ളതായി കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com