ഒളിവില്‍ പോയത് ഭയംകൊണ്ട്; ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്‌ന സുരേഷ്

താനും തന്റെ കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തുകേസില്‍  ആരോപണവിധേയയായ സ്വപ്‌ന സുരേഷ്
ഒളിവില്‍ പോയത് ഭയംകൊണ്ട്; ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: താനും തന്റെ കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തുകേസില്‍  ആരോപണവിധേയയായ സ്വപ്‌ന സുരേഷ്. കള്ളക്കടത്ത് നടത്തിയത് കൊണ്ടല്ല, ഭയം കൊണ്ടാണ് താന്‍ ഒളിവില്‍ പോയതെന്ന് മാധ്യമങ്ങള്‍ക്കയച്ച ഓഡിയോ ക്ലിപ്പില്‍
സ്വപ്‌ന പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കോണ്‍സുലേററ്റ്  ജനറല്‍ പറഞ്ഞതനസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിരിന്നുത്. വരാനിരിക്കുന്ന ഇലക്ഷനെ സ്വാധിനിക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയതെന്നും സ്വപ്‌ന പറയുന്നു.

സംഭാഷണത്തിന്റെ പൂര്‍ണരൂപം

ഞാന്‍ സ്വപ്‌ന സുരേഷ്. എക്‌സ് സെക്രട്ടറി ടു കോണ്‍സുലേറ്റ് ഓഫ് യുഎഇ..അല്ലെങ്കില്‍ സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ഓപറേഷന്‍സ് മാനേജര്‍ ഓര്‍ എല്‍സ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കള്ളക്കടത്ത് കാരി..എനിക്ക് നിങ്ങളോട് പറയേണ്ട ഒരു കാര്യം, യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് ഞാനെന്ന് എല്ലാവരും പറയുന്നു. ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വര്‍ണത്തില്‍ ഒരു പങ്കുമില്ല.

ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്..കാര്‍ഗോ ഇതുവരെ ക്ലിയര്‍ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞുഅതൊന്ന് അന്വേഷിച്ചിട്ട് പറയാന്‍ പറഞ്ഞു...അവിടുത്തെ എസി രാമ മൂര്‍ത്തി സാറിനോട് ചോദിച്ചു.യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ് , ആ കാര്‍ഗോ എത്രയും പെട്ടെന്ന് ക്ലിയര്‍ ചെയ്യാന്‍ പറഞ്ഞു..ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ചു.പിന്നീടൊന്നും എനിക്കറിയില്ല. കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റുമായി എനിക്ക് ബന്ധമില്ല.കോണ്‍സുലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റിവ് വര്‍ക്ക് മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റഎ ഭാഗമായി ഒരു പാട് ഉന്നതരമായി സംസാരിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറല്‍ പറയുന്ന ജോലി അല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.

ജോലിയില്ലാത്ത അനിയന്‍, വിധവയായ അമ്മ ഇവരാരും ഒരു സര്‍ക്കാര്‍ സര്‍വീസിലും നിയമിച്ചിട്ടില്ല.മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫിസില്‍ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല. യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുക..അവര്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുക.അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയവ മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം.അന്ന് വന്നത് പ്രതിപക്ഷ നേതാവാണ് അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാന്‍ സഹായിച്ചിട്ടുണ്ട്.


സ്‌പേസ് പാര്‍ക്കില്‍ ജിവനക്കാരിയായിരുന്നിട്ട് എന്തിന് യുഎഇ കോണ്‍സുലേറ്റില്‍ കയ്യിട്ടു എന്ന് നിങ്ങള്‍ ചോദിക്കും. അത് ഞാന്‍ ജനിച്ചു വളര്‍ന്ന യുഎഇയോടുള്ള സ്‌നേഹമാണ്. യുഎഇയെ ഞാന്‍ ചതിക്കില്ല.

എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കില്‍ കൊണ്ടു നിര്‍ത്തി. ഇതില്‍ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. ഇത് മുഖ്യമന്ത്രിമാരെയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയം കൊണ്ടും എന്റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാന്‍ മാറി നില്‍ക്കുന്നത്.

ഞങ്ങള്‍ ആത്മഹത്യ ചെയ്തിരിക്കും

ഈ ഡിപ്ലോമാറ്റിക് കാര്‍ഗോ ദുബൈയില്‍ നിന്ന് ആര് അയ്ചചോ, അവരുടെ പിറകെ നിങ്ങള്‍ പോകണം. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയില്‍ അടിച്ചമര്‍ത്തി ഇലക്ഷനില്‍ സ്വാധീനിക്കാന്‍ നോക്കാതെ അതിന് യഥാര്‍ത്ഥ നടപടി നിങ്ങളെടുക്കണം. എന്റെ കാര്യവും അന്വേഷിക്കൂ..ഞാന്‍ ഏതൊക്കെ കരാറില്‍ പങ്കെടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചോളൂ.മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും ഇങ്ങനെ ആര്‍ക്കോ വേണ്ടി ഇതുപോലെ ഒരുപാട് സ്വപ്‌നകള്‍ നശിക്കും ഇങ്ങനെയാണെങ്കിലും എന്റെ മോള്‍ എസ്എഫ്‌ഐ ആണെന്നാണ് മറ്റൊരു വാദം.എന്റെ മോളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? എനിക്ക് സ്‌പേസ് പാര്‍ക്കില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാന്‍ പോയതെന്ന് നിങ്ങള്‍ പറയണം. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല.

ഇവിടുത്തെ വിഷയം ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന സ്വര്‍ണമാണ്. അത് കണ്ടുപിടിക്കൂ..അപ്പോള്‍ നിങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താം. നിങ്ങള്‍ക്ക് ഇപ്പോള്‍ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവരാരും എന്റെ പിന്നിലില്ല.

ഞങ്ങളെ ആത്മഹത്യ ചെയ്യാന്‍ വിട്ടു കൊടുക്കരുത്..ഞങ്ങളെ കൊല്ലരുത് ഇങ്ങനെ' സ്വപ്‌ന പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com