ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ് 

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് വിധേയമാക്കിയത്
ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ് 

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കോവിഡ് പരിശോധനാ ഫലം നെ​​ഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 

ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായ വട്ടപ്പാറ വേങ്ങോട് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലാം തീയതി വരെ ചീഫ് സെക്രട്ടറിക്കൊപ്പം വേങ്ങോട് സ്വദേശിയായ 40 കാരൻ ജോലി ചെയ്തിരുന്നു. അതുകൊണ്ട് തന്നെ 40കാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലാണ് ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് മുഖ്യമന്ത്രി, ആരോ​ഗ്യമന്ത്രി, ഡിജിപി എന്നിവരെ ഡ്രൈവറുടെ രണ്ടാം നിര സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 

ഇന്ന് ഉച്ചയോടെയാണ് ഡ്രൈവർക്ക് രോ​ഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നാലാം തീയതി വരെ സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിട്ടുണ്ട്. യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ല. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഈ പശ്ചാത്തലത്തിൽ ഡ്രൈവർക്ക് രോഗം ബാധിച്ചതിനെ ഗൗരവത്തോടെയാണ് കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com