ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയില്‍

കോവിഡ് സ്ഥിരീകരിച്ച ചീഫ് സെക്രട്ടറിയുടെ ഡ്രൈവറുടെ രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഡിജിപിയും ആരോഗ്യമന്ത്രിയും.
ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ചീഫ് സെക്രട്ടറിയുടെ ഡ്രൈവറുടെ രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഡിജിപിയും ആരോഗ്യമന്ത്രിയും.  വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലാണ്.

ഇന്ന് ഉച്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നാലാം തീയതി വരെ സെക്രട്ടറിയേറ്റില്‍ ജോലിക്ക് വന്നിട്ടുണ്ട്. യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ല. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ ഡ്രൈവര്‍ക്ക് രോഗം ബാധിച്ചതിനെ ഗൗരവത്തോടെയാണ് കാണുന്നത്.

പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ച പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com