ഞാന്‍ ഈ സ്ഥാനത്ത് ഉണ്ടാകരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്; ഭാവനയിലൂടെ എന്തെങ്കിലും കെട്ടിച്ചമച്ച് പുറത്താക്കാമെന്ന് കരുതിയാല്‍ നടക്കില്ല; മറുപടിയുമായി മുഖ്യമന്ത്രി

അതിന് സാധാരണഗതിയില്‍ നെറികേടുകള്‍ കാണിക്കരുത്.
ഞാന്‍ ഈ സ്ഥാനത്ത് ഉണ്ടാകരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്; ഭാവനയിലൂടെ എന്തെങ്കിലും കെട്ടിച്ചമച്ച് പുറത്താക്കാമെന്ന് കരുതിയാല്‍ നടക്കില്ല; മറുപടിയുമായി മുഖ്യമന്ത്രി


തിരുവനന്തപുരം:  തിരുവനന്തപുരം സ്വര്‍ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് കേന്ദ്രഏജന്‍സികള്‍ നല്ല രീതിയില്‍ അന്വേഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്ര അന്വേഷണം നടത്തമമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തില്‍ സംസ്ഥാനം സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.  ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് കാര്യങ്ങള്‍ ചെയ്യാനാവില്ല. അവര്‍ അറിയിച്ചാല്‍ മാത്രമെ എന്തെങ്കിലും ചയ്യാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിന്റെ വലിയതോതിലുള്ള സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുന്നതാണ് സ്വര്‍ണക്കള്ളക്കടത്ത്. സംസ്ഥാനത്ത് പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അത് ഉപയോഗിക്കാന്‍ പലരും തയ്യാറാവുന്നു. വലിയതോതിലാണ് കള്ളകടത്ത് നടക്കുന്നത്. സമഗ്രമായ അന്വേഷണം നടക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം കണ്ടത്തേണ്ടി വരും. അതുകൊണ്ടുകൂടിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ കാര്യവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. അതുമായി ബന്്ധപ്പെട്ട നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. പിന്നെ ചിലകാര്യങ്ങള്‍ സര്‍ക്കാിരിന് എതിരെ എന്തെിലും പറയണമെന്നുള്ളത് കൊണ്ട് പറയുകയാണ്. കുറച്ചുകാലം പറയട്ടെ. ജനം അത് വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തന്റെ രാജി മാത്രമല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നത്. താനീ സ്ഥാനത്തുണ്ടാകരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് സ്വാഭാവികമല്ലേ. രാഷ്ട്രീയത്തില്‍ ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ആ മുഖ്യമന്ത്രി സ്ഥാനത്ത് ഒരാള്‍ ഉണ്ടാകാതിരിക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നതില്‍ അവരെ മറ്റെന്തെങ്കിലും പറയാന്‍ പറ്റുമോ?. അതിന് സാധാരണഗതിയില്‍ നെറികേടുകള്‍ കാണിക്കരുത്. അതിന് വേണ്ടത് ശരിയായ മാര്‍ഗം സ്വീകരിക്കലാണ്. ശരിയായ മാര്‍ഗം സ്വീകരിച്ചുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടത്. സ്വീകരിച്ച നടപടികളില്‍ ഇന്നതരത്തിലുള്ള പിശകുണ്ട് എന്നത് ജനങ്ങളോട് പറയുക. അല്ലാതെ ഭാവനയില്‍ കാര്യം കെട്ടിച്ചമച്ച് അതീലുടെ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അങ്ങനെ പുറത്ത് ചാടിക്കാമെന്ന് കരുതെന്നെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com