മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതതമാകണമെന്ന് കാനം രാജേന്ദ്രന്‍

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഐടി സെക്രട്ടറിയെ മാറ്റിയത്
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതതമാകണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതതമാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഐടി സെക്രട്ടറിയെ മാറ്റിയത്. സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് കാബിനിറ്റിനെ ഇരുട്ടില്‍ നിര്‍ത്തി കരാര്‍ ഉണ്ടാക്കിയതിനാണ് മുന്‍പ് ഐടി സെക്രട്ടറിയെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടതെന്നും കാനം പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്. അവര്‍ ആ ചുമതല നിര്‍വഹിക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇവിടെ സ്വര്‍ണം ആരാണ് അയച്ചത്. അരാണ് സ്വീകരിച്ചത്  തുടങ്ങിയവയാണ് അന്വേഷിക്കേണ്ടതെന്നും കാനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com