സംസ്ഥാനത്ത് ഇന്ന്  339   പേര്‍ക്ക് കോവിഡ്;  രോഗമുക്തരായത്  149  പേര്‍

സംസ്ഥാനത്ത് ഇന്ന് 339   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ഇന്ന്  339   പേര്‍ക്ക് കോവിഡ്;  രോഗമുക്തരായത്  149  പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  339  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  149   പേര്‍ കോവിഡ് മുക്തമായി ആശുപത്രി വിട്ടു.

സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഉറവിടം അറിയാത്തവര്‍ ഏഴു പേരാണ്.

രോഗം പോസറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 95
മലപ്പുറം 55
പാലക്കാട് 50
തൃശൂര്‍ 27
ആലപ്പുഴ 22
ഇടുക്കി 20
എറണാകുളം 12
കാസര്‍കോട് 11
കൊല്ലം 10
കോഴിക്കോട് 8
കോട്ടയം 7
വയനാട് 7
പത്തനംതിട്ട 7
കണ്ണൂര്‍ 8

ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർ സ്പ്രെഡ് സ്ഥിതി വിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവി‍ഡിന്റെ കാര്യത്തിൽ വലിയ തോതില്‍ വർധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോൾ ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലം അനുവദിക്കാൻ പറ്റില്ല.

ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർ സ്പ്രെഡ് സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവി‍ഡിന്റെ കാര്യത്തിൽ വലിയ തോതില്‍ വർധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോൾ ആളുകൾ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പറ്റില്ല.

വായുസഞ്ചാരമുള്ള മുറിയിൽ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളിൽ ആളുകൾ കയറിയ ശേഷം ഷട്ടർ അടക്കുന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് അനുവദനീയമല്ല. കാരണം അപ്പോൾ വായുസഞ്ചാരം കുറയും. വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ രോഗം പെട്ടെന്ന് പടരും. സംസ്ഥാനത്തു പരിശോധനയുടെ തോത് ഗണ്യമായി വർധിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാംപിളുകളാണു പരിശോധിച്ചത്. ഇതുവരെ 6534 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2795 പേർ ചികിത്സയിലുണ്ട്. 1,85,960 പേർ നിരീക്ഷണത്തിൽ. 3261 പേർ ആശുപത്രികളിൽ. ഇന്ന് 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാംപിളുകളുടെ ഫലം വരാനുണ്ട്.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽനിന്ന് 66,934 സാംപിളുകൾ ശേഖരിച്ചു. 63,199 നെഗറ്റീവായി. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുകയാണ്. ഇതുവരെ 3,07,219 പേർക്കാണ് റുട്ടീൻ, സെന്റിനൽ‌,. പൂൾ‍ഡ് സെന്റിനൽ, സിവി നാറ്റ്, ട്രൂനാറ്റ് ടെസ്റ്റ് നടത്തിയത്.

151 ഹോട്സ്പോട്ടുകളാണു ഇപ്പോഴുള്ളത്. കോവിഡ് വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് നേരത്തേ പറഞ്ഞിരുന്നു. അതിലേക്കു വലിയ തോതിൽ അടുക്കുകയാണോയെന്ന് ശങ്കിക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com