സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് കോവിഡ്; ജില്ലാ നേതാക്കള്‍ക്വാറന്റൈനില്‍

ഏരിയ കമ്മിറ്റി അംഗത്തിന്റെ ആരോഗ്യനില മോശമായതിനാല്‍ പൂര്‍ണ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ സാധിച്ചിട്ടില്ല
സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് കോവിഡ്; ജില്ലാ നേതാക്കള്‍ക്വാറന്റൈനില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം ഏരിയ കമ്മറ്റി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി  ചെയര്‍മാന്‍ ഉള്‍പ്പെടെ സിപിഎം ജില്ലാ നേതാക്കള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഏരിയ കമ്മിറ്റി അംഗത്തിന്റെ ആരോഗ്യനില മോശമായതിനാല്‍ പൂര്‍ണ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ സാധിച്ചിട്ടില്ല. കൊല്ലം ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാര്‍ ക്വാറന്റൈനിലായി.

പത്തനംതിട്ട മുനിസിപ്പാലിറ്റി മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ പൊലീസ് പരിശോധന കര്‍ക്കശമാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു.തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ഏരിയ കമ്മറ്റി അംഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ശിശു ക്ഷേമസമിതി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സിപിഎം ജില്ലാ നേതാക്കള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ്. വികസ സമിതി യോഗത്തില്‍ രോഗം സ്ഥിരീകരിച്ച ഏരിയ കമ്മറ്റി അംഗത്തിനൊപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്തു.  ഈ അംഗങ്ങള്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്നലെ സിപിഎം ഡിസി ഓഫീസിലും ചേര്‍ന്നു.

അതേ സമയം കൊല്ലം ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. പൂന്തുറ സ്വദേശിയായ ജീവനക്കാരിക്ക് ട്രൂ നാറ്റ് പരിശോധനയില്‍ കോവിഡ് പോസിറ്റിവായതാണ് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com