ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 194

എറണാകുളം ജില്ലയിലെ നായരമ്പലം പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 194

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 14 പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 194 ആയി. എറണാകുളം ജില്ലയിലെ നായരമ്പലം (കണ്ടൈൻമെന്റ് സോൺ: വാർഡ് 2) പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വയനാട് ജില്ലയിലെ തൊണ്ടർനാട് (കണ്ടൈൻമെന്റ് സോൺ: വാർഡ് 3, 4, 11, 12, 13), സുൽത്താൻ ബത്തേരി (19, 22, 24), മുള്ളംകൊല്ലി (6, 7, 8, 9), എറണാകുളം ജില്ലയിലെ വാരാപ്പുഴ (14 മാർക്കറ്റ്), തൃപ്പുണ്ണിത്തുറ മുൻസിപ്പാലിറ്റി (14), പാലക്കാട് ജില്ലയിലെ തൃത്താല (13), ഷൊർണൂർ (19), തൃശൂർ ജില്ലയിലെ പുത്തൻചിറ (6, 7), അന്നമനട (17), കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ (16), ചെറുപുഴ (5), കൊല്ലം ജില്ലയിലെ ചവറ (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ പാറത്തോട് (8), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 416 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ  123 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 51 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 204 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 50 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 41 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേർക്കും, കൊല്ലം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 28 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 23 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 20 പേർക്കും, തൃശൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള 17 പേർക്ക് വീതവും, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേർക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com