ക്വാറന്റീന്‍ ലംഘിച്ചാല്‍ പിഴ 1000 രൂപ; പിഴത്തുക വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കി

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴയീടാക്കാനാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ ഭേദഗതി പ്രകാരം പിഴത്തുക വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴയീടാക്കാനാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ ഭേദഗതി പ്രകാരം പിഴത്തുക വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കി. 

നിയന്ത്രണങ്ങള്‍ ലംഘിച്ച് ധര്‍ണയും മറ്റ് കൂടിച്ചേരലുകളും സംഘടിപ്പിച്ചാലും ആയിരം രൂപ പിഴ ചുമത്തും. പൊതുസ്ഥലം, റോഡ്, നടപ്പാത എന്നിവിടങ്ങളില്‍ തുപ്പിയാല്‍ 200 രൂപയാണ് പിഴ. ഇത് ആവര്‍ത്തിച്ചാല്‍ തുടര്‍ നിയമനടപടികള്‍ നേരിടണം. 

നിയന്ത്രണം ലംഘിച്ച് വിവാഹ പാര്‍ട്ടികള്‍ നടത്തിയാല്‍ 1500 രൂപ വരെയാണ് പിഴ. ശവസംസ്‌കാര ചടങ്ങുകളില്‍ നിയന്ത്രണം ലംഘിച്ചാല്‍ 1500 രൂപ പിഴയായി കൊടുക്കണം. നിയന്ത്രിത മേഖലകളിലേക്ക് അനാവശ്യമായി കടക്കുന്നതും പുറത്ത് പോകുന്നതിനും 200 രൂപ പിഴ. 

നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതു സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ 2000 രൂപ പിഴ. അതിഥി തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം ലംഘിച്ചാല്‍ 500 രൂപ, കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ലംഘനം 100 രൂപ, കടകളും വാണിജ്യ സ്ഥാപനങ്ങളും സംബന്ധിച്ച ചട്ടലംഘനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com