'നാട്ടുകാരെ തെറ്റിധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ‌!': ആഷിഖ് അബു 

മുമ്പും സ്വർണക്കള്ളക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ ന്യായീകരിച്ച് ആഷിഖ് രം​ഗത്തുവന്നിരുന്നു
'നാട്ടുകാരെ തെറ്റിധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ‌!': ആഷിഖ് അബു 

കോവിഡ് വ്യാപനത്തിനിടെ നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെയെന്ന് സംവിധായകൻ ആഷിഖ് അബു. കൂടുതൽ ആളുകളെ കോവിഡ് ബാധയിൽ നിന്ന് രക്ഷിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾ സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്നതിനിടയിലാണ് ആഷിഖിന്റെ പ്രതികരണം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശദീകരിച്ചുള്ള ആരോ​ഗ്യമന്ത്രിയുടെ ലൈവ് വിഡിയോയും ആഷിഖ് മുമ്പ് പങ്കുവച്ചിരുന്നു. 

"നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച് , അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!", എന്നാണ് ആഷിഖ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മുമ്പും സ്വർണക്കള്ളക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ ന്യായീകരിച്ച് ആഷിഖ് രം​ഗത്തുവന്നിരുന്നു. കേസ് മനസ്സാക്ഷിയുടെ കോടതിയിലേക്കു പോവില്ലെന്നായിരുന്നു ആഷിഖിന്റെ വാക്കുകൾ. 

തെരുവുകളിൽ കൊറോണ വൈറസ് ഇപ്പോൾ സന്തുഷ്ടരാണ് ഇരകൾ യഥേഷ്ടം !! എന്ന് കുറിച്ച് പലരും സംവിധായകന് പിന്തുണയുമായി കമന്റിൽ എത്തുന്നുണ്ട്. അതേസമയം സർക്കാരിനെ ന്യായീകരിക്കാനുള്ള ശ്രമത്തെ വിമർശിക്കുന്നവരാണ് ഏറെയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com