സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് കോവിഡ്;  രോഗബാധിതര്‍ 400 കടന്നു; രോഗമുക്തി നേടിയത് 112 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2020 05:59 PM  |  

Last Updated: 10th July 2020 06:40 PM  |   A+A-   |  

pinarayi

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416   പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി 112   പേര്‍ ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി.

കോവിഡ് സ്ഥിരീകരിച്ചവരില്‍ 123   പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 51  പേരാണ്. സമ്പര്‍ക്കത്തിലൂടെ 204  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഫലം പോസറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 129

ആലപ്പുഴ 50

മലപ്പുറം 41

പാത്തനംതിട്ട 32

പാലക്കാട് 28

കൊല്ലം 28

കണ്ണൂര്‍ 23

എറണാകുളം20

തൃശൂര്‍ 17

കാസര്‍കോട് 17

കോഴിക്കോട് 12

ഇടുക്കി 12

കോട്ടയം 7

കോവിഡ് നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 5

ആലപ്പുഴ 24

കോട്ടയം 9

ഇടുക്കി 4

എറണാകുളം 4

തൃശൂർ 19

പാലക്കാട് 8

മലപ്പുറം 18

വയനാട് 4

കണ്ണൂർ 14

കാസർകോട് 3

ഇതുവരെ 11,693 സാംപിളുകൾ പരിശോധിച്ച. 1,84,112 പേർ നിരീക്ഷണത്തിൽ. ഇന്നു 422 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് ചികിത്സ വർധിപ്പിക്കുന്നതിന് എ,ബി,സി പ്ലാനുകൾ തയാറാക്കി. ആദ്യ ഘട്ടത്തിൽ പിടിച്ചുനിന്ന ബെംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളിൽ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ ആകുകയും പിന്നീട് സമൂഹവ്യാപനത്തിലേക്ക് കടക്കുകയുമായിരുന്നു.

സമാനരീതിയിലാണ് ഇവിടെ കാണപ്പെട്ട സൂപ്പർ സ്പ്രെഡ്. ഇന്ത്യയിൽ രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്പോൾ പ്രതിരോധം തീർക്കണം. പകരം അത്തരം നടപടികളെ ദുർബലപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കരുത്. വികസിത രാജ്യങ്ങൾ പോലും പകച്ചു പോയപ്പോൾ ക്യൂബ, വിയ്റ്റനാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് രോഗം ഏറ്റവും നല്ല രീതിയിൽ പ്രതിരോധിച്ചത്. ചൈനയും ആദ്യഘട്ടത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു.

രോഗ പ്രതിരോധത്തെ അട്ടിമറിക്കുന്നതിന് ചില ശക്തികൾ ബോധപൂർവം ശ്രമിക്കുകയാണ്. സ്ഥിതി രൂക്ഷമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്നുമാത്രം തിരുവനന്തപുരത്ത് 129 പേരിൽ 105 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. പഠനത്തിൽ ജില്ലയിൽ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. കേരളത്തിൽ ഇതുവരെ 2 ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ആണുള്ളത്. പൊന്നാനിയും തിരുവനന്തപുരം കോർപറേഷനിലെ 3 വാർ‍ഡുകളും. ക്ലസ്റ്റർ മാനേജ്മെന്റ് കർശനമായി നടപ്പാക്കേണ്ടത് സമൂഹവ്യാപനം തടയാൻ അത്യാവശ്യമാണ്.

നിർഭാഗ്യവശാൽ, യുഡിഎഫ് നേതാക്കളാണ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്. പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സാപ് പ്രചാരണം നടത്തി. തെറ്റായ പ്രചാരണങ്ങളെ തുടർന്നാണ് രാവിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്നും അവർ പ്രചരിപ്പിച്ചു. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാരിന്റെ ശ്രമം. മനുഷ്യജീവൻ രക്ഷിക്കലാണ് പ്രധാനം.