സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരത്ത് 66കാരന്‍ മരിച്ചു; മരണസംഖ്യ 28 ആയി

മാണിക്യവിളാകം സ്വദേശി സെയ്ഫൂദ്ദീനാണ് മരിച്ചത്. 66 വയസായിരുന്നു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരത്ത് 66കാരന്‍ മരിച്ചു; മരണസംഖ്യ 28 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.  തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫൂദ്ദീനാണ് മരിച്ചത്. 66 വയസായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്് മരിച്ചവരുടെ എണ്ണം 28 ആയി

ജൂലായ് 5ന് കുഴഞ്ഞ് വീണ് മരിച്ച അരിമ്പൂര്‍ സ്വദേശി വല്‍സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ വീട്ടമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലം പോസ്റ്റീവ് ആവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com