'സ​മ​രം ചെ​യ്ത് കോ​വി​ഡ് വ​ന്ന് മ​രി​ക്കാ​ൻ ആ​രും നി​ൽ​ക്ക​രു​ത്' : മന്ത്രി ഇ പി ജയരാജൻ

വ​ക​തി​രി​വി​ല്ലാ​തെ ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ട്ട് ആ​രും ഇ​റ​ങ്ങേ​ണ്ട
'സ​മ​രം ചെ​യ്ത് കോ​വി​ഡ് വ​ന്ന് മ​രി​ക്കാ​ൻ ആ​രും നി​ൽ​ക്ക​രു​ത്' : മന്ത്രി ഇ പി ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൽ നടത്തുന്ന സമരത്തെ വിമർശിച്ച് മന്ത്രി ഇ പി ജയരാജൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രെ അ​ന്വേ​ഷ​ണ​മി​ല്ല. വ​ക​തി​രി​വി​ല്ലാ​തെ ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ട്ട് ആ​രും ഇ​റ​ങ്ങേ​ണ്ട. സ​മ​രം ചെ​യ്ത് കോ​വി​ഡ് വ​ന്ന് മ​രി​ക്കാ​ൻ ആ​രും നി​ൽ​ക്ക​രു​തെ​ന്നും മ​ന്ത്രി പ​രിഹ​സി​ച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ പ്രതിഷേധമാർച്ച് തെരുവ് യുദ്ധമായി മാറി. തിരുവന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട് തുടങ്ങി വിവിധ ജില്ലകളില്‍ യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പലയിടങ്ങളിലും പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.

കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി തവണ ഗ്രനേഡും പ്രയോഗിച്ചു.  സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്ടും തിരുവനന്തപുരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂരില്‍ പിണറായി വിജയന്റെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com