'ഇടുക്കിയില്‍ കടുത്ത നിയന്ത്രണങ്ങള്‍';ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ പ്രചാരണം, കര്‍ശന നടപടിയെന്ന് പൊലീസ്

ഇടുക്കി ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന തരത്തില്‍ തന്റെപേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമി അറിയിച്ചു.
'ഇടുക്കിയില്‍ കടുത്ത നിയന്ത്രണങ്ങള്‍';ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ പ്രചാരണം, കര്‍ശന നടപടിയെന്ന് പൊലീസ്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന തരത്തില്‍ തന്റെപേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമി അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും ആര്‍ക്കും നല്‍കിയിട്ടുള്ളതല്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമായതിനാല്‍ പൊലീസ് കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

'ഇന്നു മുതല്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തന സമയം 7മാ മുതല്‍ 7 ുാ വരെ നിജപ്പെടുത്തിയിരിക്കുന്നു. കൂടാതെ നാളെ മുതലുള്ള എല്ലാ ഞായറാഴ്ചകളിലും ഫുള്‍ ലോക്ക് ഡൗണ്‍ ആയിരിക്കും. മെഡിക്കല്‍ഷോപ്പ് ഒഴികെയുള്ള യാതൊരുവിധ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.  ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത വ്യാപാരികള്‍ക്ക് കടുത്ത നിയമ നിയമനടപടികള്‍ നേരിടേണ്ടി വരും. ആയതിനാല്‍ എല്ലാവരും ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക ' എന്നീ രീതിയിലാണ്  വാര്‍ത്ത  പ്രചരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com