ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ ആലപ്പുഴയിൽ; 87 കേസുകളിൽ 51പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ

ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ ആലപ്പുഴയിൽ; 87 കേസുകളിൽ 51പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ രോ​ഗികൾ ആലപ്പുഴയിൽ. ജില്ലയിൽ 87 പുതിയ രോ​ഗികളാണുള്ളത്. ഇതിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. താമരക്കുളം ഐടിവിപി ക്യാമ്പും കായംകുളം മാർക്കറ്റുമാണ് രോ​ഗവ്യാപനകേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ കുടുംബാം​ഗങ്ങൾക്കും വൈറസ് ബാധ കണ്ടെത്തി. ഐഡിവിപി ഉദ്യോ​ഗസ്ഥർക്ക് വ്യക്തി​ഗത ക്വാറന്റീൻ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ ഉണ്ടായത്. 167പേർ പുറത്തുനിന്ന് വന്നവരും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന‌് എത്തിയവരുമാണ്. തിരുവനന്തപുരത്ത് 69 പുതിയ കേസുകളുണ്ട്. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. എറണാകുളത്ത് 47ഉം പത്തനംതിട്ടയിൽ 54ഉം മലപ്പുറത്ത് 51 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. പാലക്കാട് 48 പേർക്കാണ് രോ​ഗബാധ കണ്ടെത്തിയത്. ഇടുക്കി 5, കണ്ണൂർ 19, കോഴിക്കോട് 17, കാസർകോട് 18, കൊല്ലം 18, കോട്ടയം 15, വയനാട് 11 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com