പൊന്നാനിയിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ

പൊന്നാനിയിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ
പൊന്നാനിയിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ

മലപ്പുറം: സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ആശങ്കയായി നിൽക്കുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ. ഞായറാഴ്ച താലൂക്ക് പൂർണമായി അടച്ചിടും. 

കഴിഞ്ഞ ദിവസം താലൂക്കിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അർദ്ധരാത്രി മുതൽ നിരോധനാജ്ഞ നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 

സമ്പർക്കത്തിലൂടെയുളള കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികൾ തുടരുന്നത്. നേരത്തെ രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇത് പിൻവലിച്ചത്. അതിന് ശേഷവും സമ്പർക്കത്തിലൂടെയുളള രോഗ വ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 

ഇന്നലെ മാത്രം 23 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായത്. ഇതിൽ 21 പേർ പൊന്നാനിയിലാണ്. 55 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവുമധികം പേർ ചികിത്സയിൽ കഴിയുന്നത് മലപ്പുറത്താണ്. 431 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com