സമ്പര്‍ക്ക രോഗികളേറുന്നു ; മല്‍സ്യ-പച്ചക്കറി ചന്തകള്‍ക്ക് നിയന്ത്രണം

തൃശ്ശൂര്‍ ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് 30 പേര്‍ക്കെതിരെ കേസെടുത്തു
സമ്പര്‍ക്ക രോഗികളേറുന്നു ; മല്‍സ്യ-പച്ചക്കറി ചന്തകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം :  കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പഴം-പച്ചക്കറി- മല്‍സ്യ ചന്തകള്‍ക്ക് നിയന്ത്രണം. മാര്‍ക്കറ്റുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. മാര്‍ക്കറ്റുക്കള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം.

കാസര്‍കോട് ജില്ലയിലെ മാര്‍ക്കറ്റുകളെല്ലാം അടച്ചു. നാല് തൊഴിലാളികള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. പത്തനംതിട്ട കുമ്പഴയില്‍ രണ്ടുപേര്‍ക്ക് രോഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ക്കറ്റ് പൂട്ടി. എറണാകുളം ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളെല്ലാം അടച്ചിരിക്കുകയാണ്. എറണാകുളം, ആലുവ മാര്‍ക്കറ്റുകളില്‍ നിന്നായി 51 പേര്‍ക്കാണ് രോഗം പടര്‍ന്നത്.

തൃശ്ശൂര്‍ ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തവരും സാമൂഹികഅകലം പാലിക്കാത്തതുമായ നിരവധി പേരെ കണ്ടെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് 30 പേര്‍ക്കെതിരെ കേസെടുത്തു.

ആലപ്പുഴയിലും കൊല്ലത്തും മല്‍സ്യബന്ധനവും വില്‍പ്പനയും ജില്ലാഭരണകൂടം നിരോധിച്ചിരിക്കുകയാണ്. കായംകുളത്ത് പച്ചക്കറി വ്യാപാരിയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിലെ 17 പേര്‍ അടക്കം നിരവധി പേര്‍ക്കാണ് കോവിഡ് പകര്‍ന്നത്. ഇവിടുത്തെ മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നും രോഗം പകര്‍ന്നിരുന്നു. തുടര്‍ന്ന് കായംകുളം നഗരസഭ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com