അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വീണ്ടും സ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായത് ഒന്നേ കാല്‍ കോടിയുടെ സ്വര്‍ണ്ണം

സ്വപ്‌ന സുരേഷ് പ്രതിയായ സ്വര്‍ണ കളളക്കടത്ത് കേസ് സംസ്ഥാനത്ത് കത്തിനില്‍ക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: സ്വപ്‌ന സുരേഷ് പ്രതിയായ സ്വര്‍ണ കളളക്കടത്ത് കേസ് സംസ്ഥാനത്ത് കത്തിനില്‍ക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. യാത്രക്കാരായി എത്തിയ നാല് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 1.21 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.  കഴിഞ്ഞ ദിവസങ്ങളിലായി ചാര്‍ട്ടേഡ് വിമാനങ്ങള്‍  വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. റാസല്‍ഖൈമയില്‍ നിന്നെത്തിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രക്കാരാണ്  ഇന്ന് പിടിയിലായത്. 

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റാസല്‍ഖൈമയില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ് എന്നിവരില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.8 ഗ്രാം സ്വര്‍ണവുമായി ഒരു സത്രീ കൂടി പിടിയില്‍ ആയിട്ടുണ്ട്.  റാസല്‍ഖൈമയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ്  1.8 ഗ്രാം സ്വര്‍ണം പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com