'എല്ലാമറിയുന്നത് ചേച്ചിക്ക്'; സരിത്തിന്റെ മൊഴി, സ്വപ്‌നയും സന്ദീപും കോവിഡ് കെയര്‍ സെന്ററില്‍

പ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി സരിത് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായി സൂചന.
'എല്ലാമറിയുന്നത് ചേച്ചിക്ക്'; സരിത്തിന്റെ മൊഴി, സ്വപ്‌നയും സന്ദീപും കോവിഡ് കെയര്‍ സെന്ററില്‍


തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി സരിത് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായി സൂചന. സ്വര്‍ണം ആരാണ് അയക്കുന്നത്, ആര്‍ക്കാണ് നല്‍കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപ്നയ്ക്കാണെന്നാണ് മൊഴി.

ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്, സ്വപ്‌നയെ സംബോധന ചെയ്തത്. ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് വ്യക്തമാക്കി.

അതേസമയം, കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളായ സ്വപ്‌ന സുരേശഷിനെയും സന്ദീപ് നായരെയും കോടതി മൂന്നുദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സ്വപ്‌ന സുരേഷിനെ തൃശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും സന്ദീപിനെ അങ്കമാലിയിലെ സെന്ററിലേക്കുമാണ് മാറ്റിയത്. ഇവരുടെ കോവിഡ് പരിശോധനാഫലം നാളെ ലഭിക്കും.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com