കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കംവഴി; ഒന്നും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും രോഗം, ശാസ്താംകോട്ടയില്‍ അതീവജാഗ്രത

കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കംവഴി; ഒന്നും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും രോഗം, ശാസ്താംകോട്ടയില്‍ അതീവജാഗ്രത

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍  5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 5 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.  ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി. ശാസ്താംകോട്ടയിലാണ് രോഗവ്യാപനം നടന്നിരിക്കുന്നത്. 


രോഗം സ്ഥിരീകരിച്ചവരുടെ വിവരം: 

ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 60 വയസുകാരന്‍.  ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്.  ആഞ്ഞിലിമൂട് ജംഗ്ഷനില്‍ മത്സ്യവില്‍പ്പന നടത്തിയിരുന്നു. ജൂലൈ 6 മുതല്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
 
ശാസ്താംകോട്ട മനക്കര സ്വദേശിയായ 62 വയസുകാരന്‍. രാജഗിരി പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു.  ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായി. ആദ്യം സ്ഥാപനനിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 24 വയസ്സുള്ള യുവതി. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ചയാളിന്റെ ഭാര്യയാണ്. ഇവരുടെ മൂന്നും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതിനു പുറമേ കോവിഡ് മൂലം  സംഭവിച്ചതായി സംശയിക്കുന്ന രണ്ട് മരണങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ഇവരുടെ മരണകാരണം ഇനിയും അന്തിമമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com