തിരുവനന്തപുരത്ത് കടകള്‍ രാവിലെ 7മുതല്‍ 12വരെയും വൈകുന്നേരം 4മുതല്‍ 6വരെയും തുറക്കാം; ഓട്ടോ,ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി, ബസുകള്‍ ഓടില്ല

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ജില്ലാ കലക്ടര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരത്ത് കടകള്‍ രാവിലെ 7മുതല്‍ 12വരെയും വൈകുന്നേരം 4മുതല്‍ 6വരെയും തുറക്കാം; ഓട്ടോ,ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി, ബസുകള്‍ ഓടില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ജില്ലാ കലക്ടര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും വൈകിട്ട് നാലു മുതല്‍ ആറു വരെയും തുറക്കാം. പച്ചക്കറി, പാല്‍, ബേക്കറി, പലചരക്ക് കടകള്‍ എന്നിവ തുറക്കാം.

ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി നല്‍കി. നിയന്ത്രണങ്ങള്‍ പാലിച്ചു വേണം സര്‍വീസുകള്‍ നടത്താന്‍. അതേസമയം, ബസ് സര്‍വീസിന് അനുമതിയില്ല. നഗരത്തില്‍ പരീക്ഷകള്‍ നടത്തില്ല. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് അനുമതിയില്ല. തീവ്ര നിയന്ത്രിത മേഖലകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും ജില്ലാ കലക്ടര്‍ പുറത്തിറക്കിയ  ഉത്തരവില്‍ വ്യക്തമാക്കുന്നു. 

അതേസമയം, തലസ്ഥാനജില്ലയില്‍ ഇന്ന് 40പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. പുതിയതായി 777 പേരെ രോഗനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20,612 ആയി.

ജില്ലയില്‍ 18,280പേര്‍ വീടുകളിലും 1,794 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 75 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 538 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,122 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് പരിശോധനയ്ക്കയച്ച 805 സാമ്പിളുകളില്‍ 631 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com